ഹൽവക്കുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമം; ഒരാൾപിടിയിൽ

നെ​ടു​മ്പാ​ശ്ശേ​രി: ഹൽവ​ക്കു​ള്ളി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി. ബ​ഹ്‌​റൈ​നി​ലേ​ക്ക്​ പോ​കാ​നെ​ത്തി​യ കാ​സ​ർ​കോ​ട് സ്വ​ദേ​ശി സു​ധീ​ഷി​നെ​യാ​ണ്​ (21) വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി.​ഐ.​എ​സ്.​എ​ഫ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

ബാ​ഗേ​ജ് പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യം തോ​ന്നി ഹൽവ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ഞ്ചാ​വു​പൊ​തി ക​ണ്ട​ത്. പ​ത്ത് ഗ്രാം ​ക​ഞ്ചാ​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടു​കാ​ര​ന് ന​ൽ​കാ​ൻ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ ഹൽവ പാ​ക്ക​റ്റാ​ണെ​ന്നും അ​തി​ൽ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന കാ​ര്യം ത​നി​ക്ക​റി​യി​ല്ലാ​യി​രു​െ​ന്ന​ന്നു​മാ​ണ് സു​ധീ​ഷ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.