മ​ര​ട് സ​ര്‍ക്കാ​ര്‍ ഐ.​ടി.​ഐ കെ​ട്ടി​ടം നി​ര്‍മാ​ണം നി​ല​ച്ച​തോ​ടെ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്ന നി​ര്‍മാ​ണ​സാ​മ​ഗ്രി​ക​ള്‍

മരട് സര്‍ക്കാര്‍ ഐ.ടി.ഐ: കെട്ടിട നിര്‍മാണം പാതിയില്‍ നിലച്ചു

മരട്: മാങ്കായി സ്കൂളിന് സമീപം നിര്‍മാണം ആരംഭിച്ച സര്‍ക്കാര്‍ ഐ.ടി.ഐ കെട്ടിടം അടിത്തറപോലും പൂര്‍ത്തിയാക്കാതെ പാതിവഴിയില്‍ നിലച്ചു.നിര്‍മാണം പൂര്‍ത്തിയാക്കേണ്ട കാലാവധി കഴിഞ്ഞിട്ടും എങ്ങുമെത്താതായതോടെ ലക്ഷക്കണക്കിനു രൂപയുടെ നിര്‍മാണ സാമഗ്രികളാണ് നശിക്കുന്നത്. 2020 ജൂലൈയിലാണ് കെട്ടിടം നിർമിക്കാൻ 7.20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. ഇതുപ്രകാരം പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തില്‍ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഒരുവര്‍ഷമായി നിര്‍ത്തിവെച്ചിരിക്കയാണ്. നിര്‍മാണത്തിനായി കൊണ്ടുവന്ന ഇരുമ്പുകമ്പികളും ഷീറ്റുകളും അടക്കം മിക്‌സിങ് മെഷീന്‍ വരെ കാടുകയറി.മഴ പെയ്താല്‍ ഇവിടം വെള്ളക്കെട്ടും രൂക്ഷമായതിനാല്‍ പരിസരവാസികളും ദുരിതത്തിലായി.ഗവ. ഐ.ടി.ഐ മരട് എന്ന വിദ്യാഭ്യാസ സ്ഥാപനം 10 വര്‍ഷമായി നെട്ടൂര്‍ എസ്.വി.യു.പി സ്കൂള്‍ കെട്ടിടത്തിലും സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലെ വാടകക്കെട്ടിടത്തിലും പ്രവര്‍ത്തിക്കുകയാണ്.

പ്രദേശത്തെ ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും പി.ടി.എയുടെയും നിരന്തരമായ ആവശ്യപ്രകാരം മരട് മാങ്കായില്‍ ഹൈസ്കൂളി‍െൻറ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് സര്‍ക്കാര്‍ നിർദേശപ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു. അടിയന്തരമായി കെട്ടിടം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്. പി.ടി.എയുടെ നേതൃത്വത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ്.

Tags:    
News Summary - Maradu government ITI: Building construction stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.