മരട്: തൈക്കൂടത്ത് ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. പള്ളുരുത്തി ദേശം ചിറപ്പറമ്പിൽ വീട്ടിൽ ലിജിയ മേരി (34), മരട് ചമ്പക്കര കീർത്തി നഗറിൽ നരത്തുരുത്തി വീട്ടിൽ വിഷ്ണു (26), മരട് വിളക്കേടത്ത് വീട്ടിൽ സജിത് (29) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
തൈക്കൂടത്തെ ലോഡ്ജിൽനിന്നാണ് ലിജിയയെ പിടികൂടിയത്. ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ 23 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് ലഹരി എത്തിച്ച് വിൽപന നടത്തുന്നവരിൽ പ്രധാനിയാണ് ലിജിയയെന്ന് പറയുന്നു.
ലിജിയയിൽനിന്ന് എം.ഡി.എം.എ വാങ്ങാനെത്തിയതായിരുന്നു പിടിയിലായ മറ്റ് രണ്ടുപേർ. എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് ശനിയാഴ്ച അർധരാത്രി നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.