കോതമംഗലം: കോവിഡ് ബാധിതനായ ഹണി ട്രാപ് പ്രതി പൊലീസിനു പണികൊടുക്കാനെത്തി മറ്റൊരു കേസിൽ റിമാൻഡിലായി. ഹണി ട്രാപ്പിൽപെടുത്തി മൂവാറ്റുപുഴയിലെ വ്യാപാരിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി കുറ്റിലഞ്ഞി കാഞ്ഞിരക്കുഴി ശിഹാബിനെയാണ് (32) റിമാൻഡ് ചെയ്തത്. ജാമ്യവ്യവസ്ഥ തെറ്റിച്ചതിനാൽ പൊലീസ് ഇയാളെ അന്വേഷിക്കുകയായിരുന്നു.
എല്ലാ ശനിയാഴ്ചയും കോതമംഗലം സ്റ്റേഷനിലെത്തി ഇയാൾ രജിസ്റ്ററിൽ ഒപ്പ് വെക്കണമായിരുന്നു. ഇതനുസരിച്ചു കഴിഞ്ഞ ശനിയാഴ്ച സ്റ്റേഷനിലെത്തി ഒപ്പ് വെക്കേണ്ടതായിരുന്നു. പേക്ഷ, എത്തിയില്ല. ഇയാൾ കോവിഡ് ബാധിതനാണെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാൽ, പോസിറ്റിവ് ആയിരുന്നില്ല.
ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷനിൽ എത്തിയ ശിഹാബിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആൻറിജൻ ടെസ്റ്റിൽ പോസിറ്റിവ് കണ്ടതിനെ തുടർന്ന് 14 ദിവസത്തെ റിമാൻഡിൽ കോടതി അങ്കമാലി കൺവെൻഷൻ സെൻററിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. 2016ലെ ഒരു കേസിൽ ഇയാൾ 3000 രൂപ അടക്കാനുണ്ടായിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതു ഉൾെപ്പടെ ചേർത്ത് കേസ് എടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.