ചാരായവും വാഷും പിടികൂടി; വാറ്റുകേന്ദ്രം തകർത്തു

കോതമംഗലം: മാമലക്കണ്ടം ഭാഗത്ത് വനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ 200 ലിറ്റർ വാഷും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവൻറിവ് ഓഫിസർ സാജൻ പോളി​െൻറ നേതൃത്വത്തിലുള്ള സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും വനപാലകരുമാണ്​ രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്.

പാറക്കെട്ടുകൾക്കിടയിൽ രഹസ്യമായി പ്രവർത്തിച്ച വാറ്റുകേന്ദ്രം റെയ്ഡ് ചെയ്താണ് ഒളിപ്പിച്ചിരുന്നവ പിടിച്ചെടുത്തത്. ആദിവാസി കുടികൾ കേന്ദ്രീകരിച്ച് വിൽപന നടത്തുന്നതിനാണ്​ സംഘങ്ങൾ ചാരായം നിർമിക്ക​ുന്ന​െതന്ന്​ അധികൃതർ പറഞ്ഞു. ഈ മാസം വടാട്ടുപാറ, ഭൂതത്താൻകെട്ട്, മാമലക്കണ്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ കേസുകളിലായി 55 ലിറ്റർ ചാരായവും 1350 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

റെയ്‌ഡിൽ പ്രിവൻറിവ് ഓഫിസർ എൻ.എ. മനോജ് (ഇൻറലിജൻസ് വിഭാഗം), സിവിൽ എക്സൈസ് ഓഫിസർമാരായ ജിജി എൻ. ജോസഫ്, പി.പി. ഇയാസ്, ജെറിൻ പി. ജോർജ്, എൻ.എസ്. സോയി, ബീറ്റ് ഫോറസ്​റ്റ്​ ഓഫിസർ സച്ചിൻ സി. ഭാനു എന്നിവരും പങ്കെടുത്തു.

Tags:    
News Summary - fake liquor caught; making unit destroys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.