സി.ബി.എസ്.ഇ 10ാം ക്ലാസ്: എറണാകുളത്ത് 100 ശതമാനം ജയം
കൊച്ചി: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയില്‍ ജില്ലയിലെ സ്കൂളുകള്‍ക്ക് മികച്ച വിജയം. കാക്കനാട് പടമുകള്‍ ജമാഅത്ത് റെസിഡന്‍ഷ്യല്‍ പബ്ലിക് സ്കൂളിൽ പരീക്ഷ എഴുതിയ 61 കുട്ടികളും ഉന്നതവിജയം നേടി.
കലൂര്‍ മുസ്ലിം ജമാഅത്ത് ട്രസ്റ്റിന് കീഴിലെ നാഷനല്‍ പബ്ലിക് സ്കൂളിലും മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. ഇടപ്പള്ളി അല്അമീന് പബ്ലിക് സ്കൂളിൽ പരീക്ഷയെഴുതിയ 163 പേരും വിജയിച്ചു. 17 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി. വാഴക്കുളം ജാമിഅ ഹസനിയ പബ്ലിക് സ്കൂളില്‍ 34 പേര് വിജയിച്ചു. വാഴക്കാല നവനിർമാൺ പബ്ലിക് സ്കൂളിലും 100 ശതമാനം ജയം. 75 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേർ ഡിസ്റ്റിങ്ഷനോടെ പാസായി. 24 പേർക്ക് ഫസ്റ്റ് ക്ലാസും ഏഴുപേർക്ക് എല്ലാ വിഷയത്തിലും എ വണും ലഭിച്ചു.
എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളില്‍ പരീക്ഷയെഴുതിയ 91 വിദ്യാർഥികളില്‍ 12 പേര് എല്ലാ വിഷയത്തിനും എ വണ്‍ കരസ്ഥമാക്കി. 32 പേര് 90 ശതമാനം വിജയവും 35 പേര് ഡിസ്റ്റിങ്ഷനും നേടി. കലൂര്‍ നാഷനല്‍ പബ്ലിക് സ്കൂള്‍ 100 ശതമാനം വിജയം നേടി. തൃക്കാക്കര കൊച്ചിന് പബ്ലിക് സ്കൂളില്‍നിന്ന് പരീക്ഷയെഴുതിയ 50 കുട്ടികളില്‍ 14 പേര് ഡിസ്റ്റിങ്ഷനിലും 20 പേർ ഫസ്റ്റ് ക്ലാസിലും പാസായി. തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളില്പരീക്ഷ എഴുതിയ 57 വിദ്യാർഥികളില്‍ ഒമ്പതുപേര്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി. 51 വിദ്യാർഥികളാണ് ഡിസ്റ്റിങ്ഷന്‍ കരസ്ഥമാക്കിയത്. മഞ്ഞുമ്മല്‍ കസ്തൂര്‍ബാ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കൻഡറി സ്കൂളിൽ 100 ശതമാനം വിജയം. പരീക്ഷ എഴുതിയ 81 കുട്ടികളെയും ഉയര്‍ന്ന മാര്‍ക്കോടെ വിജയിപ്പിച്ച മൂവാറ്റുപുഴ ഇലാഹിയ പബ്ലിക് സ്കൂളില്‍ രണ്ടുപേര്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി.
അടിവാട് മാലിക്ദിനാര്‍ പബ്ലിക് സ്കൂള്‍ (36), മലയാറ്റൂര്‍ ടോളിന്‍സ് വേള്‍ഡ് സ്കൂള്‍ (30), ലിറ്റില്‍ ഹാര്‍ട്സ് സ്കൂള്‍ കിഴക്കേപ്രം നോര്‍ത്ത് പറവൂര്‍ (147), കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂള്‍ (65) എന്നിവയും 100 ശതമാനം വിജയം നേടി.
വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 17 കുട്ടികള്‍ എല്ലാ വിഷയത്തിനും എ വണ്‍ നേടി. കാക്കനാട് അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂളില്‍ പരീക്ഷയെഴുതിയ 169 വിദ്യാർഥികളില്‍ 11 പേര് എല്ലാ വിഷയത്തിനും എ വണ്‍ നേടി. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളില്‍ പരീക്ഷയെഴുതിയ 167 വിദ്യാർഥികളില്‍ 20 പേര് എല്ലാവിഷയത്തിനും എ വണ്‍ നേടി. സ്കൂള്‍ 100 ശതമാനം വിജയത്തിന് അര്‍ഹരായി. എസ്.ബി.ഒ.എ പബ്ലിക് സീനിയര്‍ സെക്കൻഡറി സ്കൂള്‍
100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 141 വിദ്യാർഥികളില്‍ മൂന്നുപേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു. 65 പേർ ഡിസ്റ്റിങ്ഷൻ നേടി. ക്രിസ്തുജയന്തി പബ്ലിക് സ്കൂളിലെ 202 വിദ്യാർഥികളില്‍ 27 പേര് എല്ലാ വിഷയത്തിലും എ വണ്‍ കരസ്ഥമാക്കി. വടുതല ചിന്മയ വിദ്യാലയയിലെ 120 പേരില്‍ 22 പേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു. ഇടപ്പള്ളി കാംപയിന് സ്കൂളിലെ 130 പേരില്‍ ഏഴുപേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍. ഇടപ്പള്ളി അമൃത വിദ്യാലയയിലെ 58 പേരില്‍ മൂന്നുപേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍. ദ ഡെല്‍റ്റ സ്റ്റഡി സ്കൂളിലെ നാലുപേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു. തമ്മനം നളന്ദ പബ്ലിക് സ്കൂളിലെ 91 പേരില്‍ മൂന്നുപേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍. എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂളിലെ 91 വിദ്യാർഥികളില്‍ 12 പേര് എല്ലാ വിഷയത്തിനും എ വണ്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.