Posted On
date_range Updated On
date_range മോഷണക്കേസ് പ്രതി പിടിയിൽ
അങ്കമാലി: കിടങ്ങൂര് വീട് കുത്തിത്തുറന്ന് സ്വർണവും പണവും വജ്രാഭരണങ്ങളും ആഡംബര വാച്ചുകളും മോഷണം നടത്തിയയാൾ പിടിയിലായി. പാലക്കാട് ആലത്തൂർ അമ്പലക്കാട് പുത്തംകുളം വീട്ടിൽ രഞ്ജിത്ത്കുമാറാണ് (32) പിടിയിലായത്.
2017 ജൂണിലാണ് മലേക്കുടി ബെസ്റ്റോയുടെ വീട്ടിൽ മോഷണം നടന്നത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ തൃപ്പൂണിത്തുറയിെല ഒരു ജ്വല്ലറിയിലാണ് വിൽപന നടത്തിയത്. 2014 മുതൽ ടാക്സി ഡ്രൈവറായി ജോലിനോക്കിവരുകയാണ്. പൂട്ടിക്കിടക്കുന്ന വീടുകളിൽ മോഷണം നടത്തുകയാണ് പതിവ്.
ഒക്ടോബറിൽ ചാലക്കുടിയിൽ എ.ടി.എം കവർച്ചക്കിടെ പ്രതി െപാലീസ് പിടിയിലായിരുന്നു. തുടർന്ന് ഇയാളുടെ വിരലടയാളം പരിശോധിച്ചതിൽനിന്നാണ് മോഷണക്കേസിലെയും പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.