പിടിയിലായ പ്രതികൾ

കുറുമശ്ശേരിയിലെ മോഷണക്കേസ്: രണ്ടുപേർ പിടിയിൽ

അങ്കമാലി: ഹോട്ടലിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ പശ്ചിമബംഗാൾ സ്വദേശികളായ സിൻപൂർ ദിപു ഹജ്റ (26), സിലിഗുരി രാജേഷ് ബുജൽ (26) എന്നിവരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. 2026 മാർച്ച് അഞ്ചിനും ഏപ്രിൽ 23നുമിടയിലായിരുന്നു സംഭവം. കുറുമശ്ശേരി കൈതാരൻ ഗോഡൗണിന് സമീപത്തെ ഹോട്ടലിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് വയറുകൾ, എർത്ത് ലൈൻ കോപ്പറുകൾ, ട്രാൻസ്ഫോർമർ കോപ്പർ എന്നിവ ഉൾപ്പെടെ 25 ലക്ഷം രൂപ വിലവരുന്ന വസ്‌തുക്കളാണ് ഇവർ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

ദിപു ഹജ്റയ്ക്കെതിരെ ആലുവ, എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുകളുണ്ട്. ചെങ്ങമനാട്, ആലുവ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.അന്വേഷണസംഘത്തിൽ സബ്ഇൻസ്പെക്ടർമാരായ കെ.പി. അനിൽകുമാർ, നവനീത്, എസ്.സി.പി.ഒമാരായ കിഷോർ, അനീഷ്, മിഥുൻ എന്നിവരാണുണ്ടായിരുന്നത്.

Tags:    
News Summary - Theft case in Kurumassery: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.