ke

കുളത്തൂപ്പുഴ: ഗാര്‍ഹിക പീഡനം സംബന്ധിച്ച് ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് വീട്ടില്‍നിന്ന്​ ആയുധങ്ങള്‍ കണ്ടെടുത്തു. കുളത്തൂപ്പുഴ ചോഴിയക്കോട് കല്ലുകുഴി തെക്കേ കുന്നുംപുറത്ത് മുജീബ് റഹ്മാ​ൻെറ വീട്ടില്‍ നിന്നാണ് കഴിഞ്ഞദിവസം കുളത്തൂപ്പുഴ പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഭാര്യയെ അകാരണമായി ദേഹോപദ്രവം ചെയ്യുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസ് വീട്ടിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ മേശക്കടിയില്‍ ഒളിപ്പിച്ച നിലയില്‍ വാളും മറ്റ്​ ആയുധങ്ങളും കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.