ke പോസ്​റ്റ്​ ഓഫിസ് ധർണ

പുനലൂർ: കേന്ദ്ര സർക്കാറിൻെറ തൊഴിലാളിദ്രോഹ നടപടികൾക്കും ഇന്ധന വില വർധനക്കുമെതിരെ സംയുക്ത ട്രേഡ് യൂനിയ​ൻ നേതൃത്വത്തിൽ ചാലിയക്കര എസ്​റ്റേറ്റ് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ ധർണ നടത്തി. കെ.ടി.യു.സി ജില്ല പ്രസിഡൻറ്​ എൻ. രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂനിയൻ നേതാക്കളായ വി. ശിവകുമാർ, മുത്ത്‌ രാജ്, എച്ച്. സാമുവൽ, ദിലീപ്, ജോജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പുനലൂരിൽ ബസ് സർവിസ് പുനരാരംഭിച്ചു പുനലൂർ: കണ്ടെയ്​മൻെറ് സോൺ പരിഗണിച്ച് പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് നിർത്തിവെച്ചിരുന്ന സർവിസുകൾ വെള്ളിയാഴ്ച പുനരാരംഭിച്ചു. എന്നാൽ, വിവിധ സ്ഥലങ്ങളിൽ നിന്ന്​ പുനലൂരിലേക്ക് സ്വകാര്യ ബസുകൾ ഓട്ടം തുടങ്ങിയില്ല. സ്വകാര്യ ബസ്​സ്​റ്റാൻഡ് അടക്കം പട്ടണത്തിലെ മിക്കഭാഗവും കണ്ടെയ്​ൻമൻെറ് സോൺ ആയതിനാലാണിത്. വെള്ളിയാഴ്​ച കെ.എസ്.ആർ.ടി.സി 15 സർവിസുകൾ നടത്തി. 11 ഓർഡിനറിയും നാല് ഫാസ്​റ്റ്​ പാസഞ്ചറുമാണ് ഓടിത്തുടങ്ങിയത്. കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഫാസ്​റ്റ്​ പാസഞ്ചർ. സ്​റ്റേ സർവിസും രാത്രികാല സർവിസും ഇല്ല. ആര്യങ്കാവ്, തെന്മല, കൊട്ടാരക്കര , അഞ്ചൽ, കൊല്ലം , ആയൂർ, പത്തനാപുരം, പത്തനംതിട്ട , അടൂർ എന്നീ ഭാഗങ്ങളിലേക്കാണ് ഓർഡിനറി സർവിസ് നടത്തിയത്. വെള്ളിയാഴ്ചത്തെ കലക്​ഷൻ അനുസരിച്ച് തുടർ ദിവസങ്ങളിൽ സർവിസുകളുടെ എണ്ണം ക്രമീകരിക്കും. കണ്ടെയ്​ൻമൻെറ്​ സോൺ പ്രദേശങ്ങളിൽ ഈ സർവിസുകൾക്ക് നിലവിൽ സ്​റ്റോപ്പില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.