കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ വീടിന് സമീപത്ത് കണ്ടെത്തിയ കൃത്രിമക്കാൽ
Posted On
date_range Updated On
date_range ഇടത് എം.എൽ.എയുടെ വീടിന് സമീപം കൃത്രിമക്കാൽ
ഉദുമ: ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമെൻറ വീടിനുസമീപത്ത് കൃത്രിമക്കാൽ കണ്ടെത്തി. പെരിയ രക്തസാക്ഷിത്വത്തിെൻറ രണ്ടാം വാർഷികദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ എം.എൽ.എയുടെ കാല് വെട്ടുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീട്ടിലേക്ക് പോകുന്ന വഴിയിൽ കൃത്രിമക്കാൽ കണ്ടെത്തിയത്.
എം.എൽ.എ വിവരമറിയിച്ചതിനെ തുടർന്ന് ബേക്കൽ പൊലീസ് എത്തി കൃത്രിമക്കാൽ കസ്റ്റഡിയിലെടുത്തു. ബേക്കൽ സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.