Posted On
date_range Updated On
date_range യുവാക്കളെ മര്‍ദിച്ചു; അഞ്ചുപേര്‍ക്കെതിരെ കേസ്
ഉദുമ: യുവാക്കളെ മര്‍ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തു. ഉദുമ കാപ്പിലിലെ കെ.ആര്‍. ആദിത്യന്‍ (20), ഉദുമ വാഴുന്നോര്‍ വളപ്പിലെ സച്ചിന്‍ (20), ഉദുമ കൊപ്പലിലെ കാര്‍ത്തിക് (20) എന്നിവര്‍ക്കാണ് വിവാഹവീട്ടിലെ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റത്. ഇതില്‍ കാപ്പിലിലെ ഷാബില്‍, യാസിന്‍, മുബശ്ശിര്‍, ഷിബിന്‍, ഇജാസ് എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വിവാഹവീട്ടിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സച്ചിനെയും കാര്‍ത്തികിനെയും തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.