Posted On
date_range Updated On
date_range മുഖ്യമന്ത്രി 21ന് ജില്ലയിൽ
ഉദുമ: കാസർകോട് ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തും.
പാലക്കുന്നിലെ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പങ്കെടുക്കും. റാലി 21ന് രാവിലെ 10നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനായി സംഘാടകസമിതി രൂപവത്കരിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു.
കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ സംസാരിച്ചു. ഏരിയ സെക്രട്ടറി മധു മുതിയക്കാൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ. കുഞ്ഞിരാമൻ (ചെയർ), മധു മുതിയക്കാൽ (കൺ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.