ആർട്ട് ഫോറം നാടകത്തിൽനിന്ന്
ഉദുമ: ആറാമത് കെ.ടി. മുഹമ്മദ് സ്മാരക സംസ്ഥാന പ്രഫഷനൽ നാടകമത്സരത്തിന് ബേവൂരിയിലെ കളിവിളക്കിൽ തിരിതെളിഞ്ഞു. സിനിമസംവിധായകനും തിരക്കഥകൃത്തും ദേശീയ അവാർഡ് ജേതാവുമായ സെന്ന ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാനും ഫോക് ലോർ അക്കാദമി വൈസ് ചെയർമാനുമായ കെ.വി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഏകപാത്ര നാടകം സതീഷ് ചെർക്കാപാറ അവതരിപ്പിക്കുന്ന ‘ഗാസ റിപ്പോർട്ട്’ രാത്രി 7.30ന് തിരുവനന്തപുരം സൗപർണികയുടെ നാടകം താഴ്വാരം എന്നിവയും അവതരിപ്പിച്ചു.
ചെറുവത്തൂർ: നാടകം കാണാൻ മാണിയാട്ടേക്ക് ആളൊഴുകുന്നു. സന്ധ്യമയങ്ങിയാൽ നാടിന്റെ 12ാമത് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രഫഷനൽ നാടകോത്സവമാണ് 10 ദിവസങ്ങളിലായി മാണിയാട്ട് നടക്കുന്നത്. എൻ.എൻ. പിള്ളയുടെ പേരിൽ സംസ്ഥാനത്തുള്ള ഏകസ്മാരകവും മാണിയാട്ടാണ്. കഴിഞ്ഞ 12 വർഷമായി നാടകോത്സവം സംഘടിപ്പിക്കുന്നു.സ്വാതന്ത്ര്യസമരം, യുദ്ധം, പ്രണയം, കല, കലാപം തുടങ്ങി നിരവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഒരു യഥാർഥ കലാകാരനായിരുന്നു എന്‍.എന്‍. പിള്ള.
കാഞ്ഞങ്ങാട്: സാംസ്കാരികമേഖലയിൽ തിളങ്ങിനിൽക്കുന്ന കാഞ്ഞങ്ങാട് ആർട്ട് ഫോറത്തിന്റെ ഈ വർഷത്തെ നാടകോത്സവം തുടങ്ങി. രാജ് റസിഡൻസിയിൽ മുൻകാല നാടകപ്രവർത്തകരും ഇപ്പോൾ നാടകവേദികളിൽ സജീവമായി നിൽക്കുന്നവരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മറ്റു ജില്ലകളിലെ മികച്ച നാടകങ്ങളും കോർത്തിണക്കിയാണ് നാടകോത്സവം നടക്കുന്നത്.
ആദ്യദിനത്തിൽ കാഞ്ഞങ്ങാട് ജനനിയുടെ ചൂട്ട്, അമ്പലപ്പുഴ സാരഥിയുടെ നവജാതശിശു വയസ്സ് 84, തിരുവനന്തപുരം അജന്തയുടെ വംശം, തിരുവനന്തപുരം സൗപർണിയയുടെ താഴ്‌വാരം, തിരുവനന്തപുരം നവോദയയുടെ സുകുമാരി എന്നീ നാടകങ്ങളാണ് അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.