Posted On
date_range Updated On
date_range ഭക്ഷണം കഴിക്കവേ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു
ഉദുമ: പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ആലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി നീർച്ചാലിലെ ഫർഹാനാണ് രക്ഷപ്പെട്ടത്. ആലപ്പുഴയിൽനിന്ന് എത്തിയ പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനത്തിൽ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ വൈകുന്നേരം മൂന്നരയോടെ പെരിയയിൽ വാഹനം നിർത്തി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. ബേക്കൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.