ഉദുമ: മാസങ്ങൾക്കുമുമ്പ് വിടപറഞ്ഞ ഉദുമയിലെ ജനകീയ ഡോക്ടർ സാലിഹ് മുണ്ടോളിന്റെ ഓർമ നിലനിർത്താൻ, അദ്ദേഹം നട്ടുവളർത്തിയ മരങ്ങൾക്ക് ഡോ. സാലിഹ് മുണ്ടോൾ സ്മൃതിവനം എന്ന് നാമകരണം ചെയ്തു. ജീവനാണ് മരം പരിസ്ഥിതി കൂട്ടായ്മ ഉദുമയാണ് പ്രകൃതിസംരക്ഷണത്തിൻന്റെ ഉപാസകന് ഉദുമയിലെ പഴയ മുണ്ടോൾ ക്ലിനിക്കിന് സമീപത്തെ വനത്തിന് സാലിഹ് ഡോക്ടറുടെ പേര് നൽകിയത്.
കാസർകോടുനിന്നും കാഞ്ഞങ്ങാട്ടേക്ക് സഞ്ചരിക്കുമ്പോൾ ഉദുമ ടൗണിൽ റോഡ് സൈഡിലും റെയിൽപാതയോരത്തും കാണുന്ന മരങ്ങളും ഔഷധചെടികളും അദ്ദേഹം നട്ടുപിടിപ്പിച്ചതാണ്. നിശ്ശബ്ദനായി നിന്നുകൊണ്ട് മനുഷ്യന്റെ കാവലാളായി നിന്ന ഭിഷഗ്വരന്റെ ഓർമ എന്നെന്നും നിലനിർത്താൻ വേണ്ടിയാണ് പ്രകൃതിസംരക്ഷകനായ ഡോ. സാലിഹ് മുണ്ടോളിന് ഉദുമ ചിരസ്മരണ ഒരുക്കിയത്. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ സ്മൃതി വനം നാമകരണം ഉദ്ഘാടനം ചെയ്തു.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. മോഹനൻ മാങ്ങാട് സ്വാഗതം പറഞ്ഞു. പ്രഫ. എം.എ. റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. അബ്ദുൽ അഷ്റഫ്, പി.കെ. മുകുന്ദൻ, ഫറൂഖ് കാസ്മി, മുജീബ് മാങ്ങാട്, വേണു പള്ളം, ശ്രീജ പുരുഷോത്തമൻ, രചന അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, ശരീഫ് എരോൽ, വിജയരാജ് ഉദുമ, അനിൽ കുന്നുമ്മൽ, അബ്ദുൽ റഹിമാൻ പാക്യാര, പന്തൽ ബാലൻ, റഹ്മത്തുല്ല പുതിയനിരം, ബാബു കൊടക്കാട്, സുകുമാരൻ മേൽ ബാര, സുനിൽ ആടിയത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.