പരിക്കേറ്റ്‌ ചെങ്കള ഇ.കെ. നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി.പി.എം പള്ളിക്കര ലോക്കൽ കമ്മിറ്റിയംഗം എം.എച്ച്‌. ഹാരിസ്‌

ബൈക്ക്‌ തടഞ്ഞുനിർത്തി സി.പി.എം നേതാവിനെ ആക്രമിച്ചു

ഉദുമ: ബൈക്ക്‌ തടഞ്ഞുനി​ർ​ത്തി സി.​പി.​എം നേ​താ​വി​നെ ആ​ക്ര​മി​ച്ചു. പ​ള്ളി​ക്ക​ര ലോ​ക്ക​ൽ മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ എം.​എ​ച്ച്‌ ഹാ​രി​സി​നെ​യാ​ണ്‌ ആ​ക്ര​മി​ച്ച​ത്‌.

വ്യാ​ഴാ​ഴ്‌​ച വൈ​കീ​ട്ട്‌ അ​ഞ്ച​ര​യോ​ടെ പ​ള്ളി​ക്ക​ര​യി​ൽ​നി​ന്ന്‌ വീ​ട്ടി​ലേ​ക്ക്‌ ബൈ​ക്കി​ൽ പോ​കു​മ്പോ​ഴാ​ണ്‌ ബേ​ക്ക​ൽ മാ​സ്‌​തി​ഗു​ഡ​യി​ൽ​വെ​ച്ച്‌ ആ​ക്ര​മി​ച്ച​ത്‌.

മു​സ്​​ലിം ലീഗ്​ നേ​താ​വും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ആ​ളു​ടെ മ​ക‍െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം ബൈ​ക്ക്‌ ത​ട​ഞ്ഞു​നി​ർ​ത്തി​യ ശേ​ഷം ഹാ​രി​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

പ​രി​ക്കേ​റ്റ ഹാ​രി​സി​നെ ചെ​ങ്ക​ള ഇ.​കെ. നാ​യ​നാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മ​ത്തി​ൽ സി.​പി.​എം പ​ള്ളി​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

Tags:    
News Summary - cpm leader attacked in udma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.