ഉ​ദു​മ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ക​യ​ര്‍ ഭൂ​വ​സ്ത്രം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മിട്ട​പ്പോൾ

ഉദുമയിൽ കയര്‍ ഭൂവസ്ത്രം വിരിക്കുന്നു

ഉ​ദു​മ: ഉ​ദു​മ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ക​യ​ര്‍ ഭൂ​വ​സ്ത്രം പ​ദ്ധ​തി പ്ര​വൃ​ത്തി​ക്ക് കൊ​പ്പ​ല്‍ വാ​ര്‍ഡി​ലെ കൊ​പ്പ​ല്‍- ഒ​ദോ​ത്ത് വ​യ​ല്‍ തോ​ടി​ല്‍ തു​ട​ക്ക​മാ​യി. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി ന​ട​പ്പാ​ക്കു​ന്ന​ത്. തോ​ടി​ന് ഇ​രു​വ​ശ​ത്തു​മാ​യി 300 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​യി 1740 സ്‌​ക്വ​യ​ര്‍ഫീ​റ്റ് ക​യ​ര്‍ ഭൂ​വ​സ്ത്രം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വെ​ച്ചു​പി​ടി​പ്പി​ക്കും.

90,816 രൂ​പ ചെ​ല​വി​ല്‍ തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി ന​ട​പ്പാ​ക്കു​ക. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കൊ​പ്പ​ലി​ല്‍ ന​ട​ന്ന പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ല​ക്ഷ്മി നി​ര്‍വ​ഹി​ച്ചു. വാ​ര്‍ഡ് മെം​ബ​ര്‍ ജ​ലീ​ല്‍ കാ​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​ഇ മോ​ണി​ക്ക റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ൻ ഗീ​ത കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പു​ഷ്പ ശ്രീ​ധ​ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്സ​ൻ സൈ​ന​ബ അ​ബൂ​ബ​ക്ക​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ന്‍ നാ​ലാം​വാ​തു​ക്ക​ല്‍, ശ​കു​ന്ത​ള ഭാ​സ്‌​ക​ര​ന്‍, വി​ന​യ​ന്‍, ബ​ഷീ​ര്‍ പാ​ക്യ​ര, അ​ശോ​ക​ന്‍, ഹാ​രി​സ് അ​ങ്ക​ക​ള​രി, ശൈ​നി മോ​ള്‍, സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്സ​ൻ സ​നു​ജ, പി.​വി. ഭാ​സ്‌​ക​ര​ന്‍, കൊ​പ്പ​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍, പീ​താം​ബ​ര​ന്‍ കൊ​പ്പ​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി വി​നോ​ദ് സ്വാ​ഗ​ത​വും തൊ​ഴി​ലു​റ​പ്പ് ഓ​വ​ര്‍സി​യ​ര്‍ വി​ജി​ന വി​ജ​യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Coir geotextile spreads in Uduma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.