Posted On
date_range Updated On
date_range ചന്ദ്രഗിരിപ്പുഴയിൽ തോണിമറിഞ്ഞ് യുവാവിനെ കാണാതായി
ഉദുമ: ചന്ദ്രഗിരിപ്പുഴയിലെ പെരുമ്പള കടവിൽ തോണിമറിഞ്ഞ് യുവാവിനെ കാണാതായി. ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി.
പെരുമ്പള കടവ് തുരുത്തിയിൽ പെരുമ്പള പാലത്തിനു സമീപം ശനിയാഴ്ച പുലർച്ചയാണ് അപകടം. പെരുമ്പളയിലെ റിയാസിെന (23) ആണ് കാണാതായത്.
റിയാസും മൂന്നു സുഹൃത്തുക്കളും സഞ്ചരിക്കുന്നതിനിടെ പാലത്തിെൻറ തൂണിൽ ഇടിച്ചാണ് തോണിമറിഞ്ഞതെന്ന് കരുതുന്നു. സുഹൃത്തുക്കൾ നീന്തിരക്ഷപ്പെ െട്ടങ്കിലും റിയാസ് ഒഴുക്കിൽപെടുകയായിരുന്നു. വിദ്യാനഗർ സി.ഐ മനോജിെൻറ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.