Posted On
date_range Updated On
date_range മേൽപ്പറമ്പിൽ പൊലീസുമായി ഒരുസംഘം ഏറ്റുമുട്ടി; മൂന്നു പൊലീസുകാർക്ക് പരിക്ക്
ഉദുമ: മേൽപ്പറമ്പിൽ ഒരുസംഘം പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബേക്കൽ പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാൽ, എസ്.ഐ ബിജു, സിവിൽ പൊലീസ് ഓഫിസർ ഷിനു എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം നടന്നത്. മേൽപ്പറമ്പിൽ ഒരു കടയുടെ മുൻവശത്ത് യുവാക്കൾ കൂട്ടംകൂടി നിന്നിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം യുവാക്കളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ തയാറായില്ല. ഇതേത്തുടർന്നാണ് പൊലീസും യുവാക്കളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്
. പ്രദേശത്തെ നാലംഗ സംഘമാണ് പൊലീസിനെ ആക്രമിച്ചതെന്ന് പറയുന്നു. കൂടുതൽ പൊലീസ് സേന എത്തിയാണ് സംഭവസ്ഥലം ശാന്തമാക്കിയത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബേക്കൽ െപാലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.