കാട്ടുപന്നി കുറുകെ ചാടി; സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

നീലേശ്വരം: കാട്ടു പന്നി കുറകെ ചാടി സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറും വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ കുമ്പളന്താനം അമല്‍ സെബാസ്റ്റ്യനാണ് (27) ഗുരുതരമായിപരിക്കേറ്റത്.

കാഞ്ഞങ്ങാടുനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുന്നതിനിടെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് കോളജിനടുത്തുവെച്ച് കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. അപകടത്തില്‍ അമലിന് ദേഹമാസകലം പരിക്കുപറ്റി. വാരിയെല്ല് പൊട്ടിയ അമല്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags:    
News Summary - road accident after being run over by wild boar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.