മുസോടിയിൽ കടലാക്രമണത്തിൽ പാതി തകർന്ന വീട്
Posted On
date_range Updated On
date_range ഉപ്പളയിൽ രണ്ട് വീടുകൾ കടലെടുത്തു
മഞ്ചേശ്വരം: ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ഉപ്പള മുസോടി മലബാര്‍ നഗറിലെ രണ്ടുവീടുകള്‍ പൂര്‍ണമായും കടലെടുത്തു. തസ്‌ലീമ മൂസയുടെ വീട് ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെയും മറിയുമ്മ ഇബ്രാഹിമിെൻറ വീട് വെള്ളിയാഴ്ച രാത്രിയോടെയുമാണ് കടലെടുത്തത്.
ആസിയമ്മ സുലൈമാെൻറ വീട് ഏത് നിമിഷവും കടലെടുക്കാമെന്ന നിലയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് കടല്‍ക്ഷോഭം രൂക്ഷമായത്. മുന്നറിയിപ്പിനെ തുടര്‍ന്ന് അയൽവാസികളായ മൂന്ന് വീട്ടുകാരും അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറിയതിനാല്‍ ആളപായമുണ്ടായില്ല. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്തെ ഏഴ് വീടുകള്‍ കടലെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.