അൻസാർ
Posted On
date_range Updated On
date_range യുവാവ് കുഴഞ്ഞു വീണു മരിച്ചു
മഞ്ചേശ്വരം: പള്ളിയിലേക്ക് നമസ്കാരത്തിന് പുറപ്പെടാൻ ഒരുങ്ങുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഉപ്പള മണ്ണംകുഴി സ്വദേശിയും സോങ്കൽ ചിമ്പരത്തെ താമസക്കാരനായ മുഹമ്മദ്- മറിയുമ്മ ദമ്പതികളുടെ മകനുമായ അൻസാർ നസറുദ്ധീനാണ് (23) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. വുളു എടുത്ത് പള്ളിയിലേക്ക് പുറപ്പെടാൻ ഒരുങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബന്തിയോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം വൈകുന്നേരത്തോടെ മണ്ണംകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. സഹോദരങ്ങൾ: റംല, അസീസ്, ഇബ്രാഹിം ഖലീൽ, അഹ്മദ് കബീർ, റംസീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.