കത്തിയ ഓട്ടോ
Posted On
date_range Updated On
date_range ഗാരേജിന് തീപിടിച്ചു: രണ്ട് ഓട്ടോറിക്ഷകള്‍ കത്തിനശിച്ചു
മഞ്ചേശ്വരം: ഓട്ടോ ഗാരേജിന് തീപിടിച്ച് ഒരു ഓട്ടോറിക്ഷ പൂര്‍ണമായും മറ്റൊരു ഓട്ടോ ഭാഗികമായും കത്തിനശിച്ചു. ഹൊസങ്കടി അംഗടിപദവിലെ രോഹിത്, സന്തു എന്നിവര്‍ പാര്‍ട്ണര്‍മാരായ ശ്രീ ആഞ്ജനേയ ഗാരേജിലാണ് തീപിടിത്തമുണ്ടായത്.
ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഗാരേജിന് തീപിടിച്ചത് കണ്ട സമീപവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ചൊവ്വാഴ്ച രാത്രി ഗാരേജിന്റെ ഒരു ഷട്ടര്‍ താഴിട്ട് പൂട്ടിയ ശേഷമാണ് പോയിരുന്നത്. മറ്റൊരു മുറി പലക ഉപയോഗിച്ച് അടക്കുകയായിരുന്നു. താഴിട്ട് പൂട്ടിയ ഷട്ടര്‍ തുറന്ന നിലയിലാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.