Posted On
date_range Updated On
date_range വധശ്രമക്കേസിലെപ്രതി അറസ്റ്റിൽ
മഞ്ചേശ്വരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. 2020 ഫെബ്രുവരിയിൽ നീർച്ചാൽ ഭജനമന്ദിരത്തിനു സമീപത്തുള്ള റോഡിൽ പിക്കപ്പ് വാൻ തടഞ്ഞുനിർത്തി ഡ്രൈവറെ വലിച്ചിറക്കി മാരകായുധം ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്രതിയായ ബദിയടുക്ക കല്ലക്കട്ടെ സ്വദേശി സുൽത്താൻ ഹുസൈനെയാണ് (28) കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അറസ്റ്റ്ചെയ്തത്. ഇയാൾ വിദ്യാനഗർ പൊലീസ് സ്റ്റേഷനിൽ നേരത്തേ അഞ്ചു കേസുകളിൽ പ്രതിയാണ്. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡിൽ ഗോകുല, അജേഷ്, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരങ്, രഞ്ജിഷ്, ജയേഷ് എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.