representational image
Posted On
date_range Updated On
date_range പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി
കാഞ്ഞങ്ങാട്: കരിച്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി. ബുധനാഴ്ച വൈകീട്ടാണ് അപകടം. തിരുവനന്തപുരം കടക്കാവൂരിലെ മഞ്ജു (24), കൊല്ലം സ്വദേശി ബിജിത്ത് (23) എന്നിവരെയാണ് കാണാതായത്. നാട്ടുകാർ ഉൾപ്പെടെ ആറു യുവാക്കളാണ് കുളിക്കാനിറങ്ങിയത്.
കരിച്ചേരി പുഴയുടെ മുനമ്പം ഭാഗത്താണ് ഇവർ കുളിക്കാനിറങ്ങിയത്. ചെന്നൈയിലെ കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന ഇവർ കരിച്ചേരിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതാണ്. ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.