മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം
Posted On
date_range Updated On
date_range ഡ്രെയിനേജുകളുടെ ലോഹ അടപ്പുകൾ മോഷ്ടിച്ചയാൾ സി.സി.ടി.വിയിൽ കുടുങ്ങി
കാഞ്ഞങ്ങാട്: വീട്ടുപറമ്പിൽ നിന്നും ഡ്രെയിനേജുകളുടെ ലോഹ അടപ്പുകൾ മോഷ്ടിക്കുന്ന ‘യുവാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞു. ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ തമിഴ്നാട് സ്വദേശിയായ യുവാവ് സ്ഥലം വിട്ടു. തമിഴ്നാട്ടിലേക്ക് കടന്നതായാണ് സംശയം. അജാനൂർ കടപ്പുറത്തെ കെ.കെ മുഹമ്മദിന്റെ വീട്ടുമുറ്റത്തെ ഡ്രെയിനേജിന്റെ അടപ്പുകളാണ് മോഷ്ടിച്ചത്. ആറുമാസം മുമ്പ് വീട്ടുപറമ്പിലെ ജോലിക്കെ ത്തിയ തമിഴകന്റെ പേരിൽ ഹോസ് ദുർഗ് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. അതിനിടെ ആക്രിക്കടയിൽ വിൽപന നടത്തിയ മൂടികൾ പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.