Posted On
date_range Updated On
date_range മയക്കുമരുന്ന് കേസ് പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി
കാഞ്ഞങ്ങാട്: മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന പ്രതിയെ കാപ്പ ചുമത്തി പൊലീസ് കരുതൽ തടങ്കലിലാക്കി. ഹോസ്ദുർഗ്, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ഒന്നിൽ കൂടുതൽ മയക്കുമരുന്ന് കേസുകളിൽ പ്രതിയായ പടന്നക്കാട് ഞാണിക്കടവിലെ അർഷാദി (32) നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് കാഞ്ഞങ്ങാട്ട് പിടിയിലായ അർഷാദ് കാസർകോട് സബ് ജയിലിൽ റിമാൻഡിലാണ്. ഇതിന് പുറമെയാണ് കാപ്പ ചുമത്തിയത്.
ഗുരുതരമായ ഒന്നിൽ കൂടുതൽ മയക്കുമരുന്നു കേസുകളിൽ ഉൾപ്പെടുന്ന പ്രതികളുടെയും വിൽപനക്ക് സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളും പുരോഗമിച്ചു വരികയാണെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.