ഇടത്തോട് പായാളം ഉപ്പാട്ടിമൂലയിൽ നായ്ക്കൾ കൊന്ന ആടുകൾ
Posted On
date_range Updated On
date_range തെരുവ് നായ്ക്കൂട്ടം മൂന്ന് ആടുകളെ കടിച്ചു കൊന്നു
കാഞ്ഞങ്ങാട്: മൂന്ന് ആടുകളെ തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നു. ഇടത്തോട് പായാളം ഉപ്പാട്ടിമൂലയിലെ ശ്യാമളയുടെ ആടുകളെയാണ് കൊന്നത്. ഒരാടിനെ കടിച്ച് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. പേവിഷബാധയുള്ള നായ്ക്കൾ ആണെന്ന് നാട്ടുകാർ സംശയിക്കുന്നു. ഇതിവിടെ സ്ഥിരം സംഭവമാണ്.
വഴിയാത്രക്കാർക്കും കുട്ടികൾക്കും തെരുവ് നായ്ക്കൾ ഭീഷണിയാണ്. തെരുവ് നായകളുടെ അക്രമണം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.