വിനോദ് കുമാർ
Posted On
date_range Updated On
date_range പീഡനം: പ്രതിക്ക് 18 വർഷം കഠിന തടവ്
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 18 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. മടിക്കൈ ഉമിച്ചിയിലെ വിനോദ്കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം അധിക തടവും അനുഭവിക്കണം.
2013ൽ പല ദിവസങ്ങളിലായി മടിക്കൈ കോതോട്ട് പാറയിൽ ആളൊഴിഞ്ഞ വീട്ടിൽ വിനോദ് കുമാർ പീഡിപ്പിക്കുകയായിരുന്നു. കാസർകോട് അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജാണ് ശിക്ഷ വിധിച്ചത്. നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അന്വേഷണം നടത്തിയത് ഡിവൈ.എസ്.പിയായിരുന്ന ഹരിശ്ചന്ദ്ര നായിക്ക് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.