Posted On
date_range Updated On
date_range കാവേരിക്കുളത്ത് പുലിയെ കണ്ടതായി നാട്ടുകാർ
കാഞ്ഞങ്ങാട് : ഒടയംചാലിന് സമീപം പുലിയെ കണ്ടതായ വാർത്ത പരന്നതോടെ നാട്ടുകാർ ഭീതിയിലായി. ചക്കിട്ടടുക്കം കാവേരിക്കുളത്ത് പുലിയെ കണ്ടതായാണ് പറയുന്നത്.
കഴിഞ്ഞദിവസം വൈകീട്ട് 5.30 മണിയോടെ കാവേരിക്കുളത്തു താമസിക്കുന്ന വട്ടക്കളം സ്മിജോ ആണ് വീടിന്റെ മുകൾ ഭാഗത്ത് വനത്തോട് ചേർന്ന സ്ഥലത്ത് പുലിയെ കണ്ടത്. വിവരം അറിഞ്ഞെത്തിയ വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലിയുടേതെന്ന് തോന്നിപ്പിക്കുന്ന കാൽപാട് കണ്ടതായി നാട്ടുകാർ പറയുന്നു.
എന്നാൽ, പുലിയുടെ കാൽപാട് കണ്ടെത്താനായിട്ടില്ലെന്നും നിരീക്ഷണം നടക്കുന്നതായും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.