ക​ള്ളുഷാ​പ്പി​ൽ​ ചാ​ർ​ജ് ചെ​യ്യാ​ൻവെ​ച്ച മൊ​ബൈ​ൽ കാ​ണാ​താ​യി; സെ​യി​ൽ​സ്​​മാ​ന് മർദനം

കാ​ഞ്ഞ​ങ്ങാ​ട്: ക​ള്ളുഷാ​പ്പി​ൽ​ചാ​ർ​ജ് ചെ​യ്യാ​ൻ​വെ​ച്ച മൊ​ബൈ​ൽ ഫോ​ൺ കാ​ണാ​താ​യ​തി​ന് സെ​യി​ൽ​സ്​​മാ​നെ ച​വി​ട്ടി ത​ള്ളി​യി​ട്ടു. നി​ല​ത്തേ​ക്കു​ള്ള വീ​ഴ്ച​യി​ൽ ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം പ​ര​പ്പ ക​ള്ള് ഷാ​പ്പി​ലാ​ണ് സം​ഭ​വം. സെ​യി​ൽ​സ്​​മാ​ൻ പ​ര​പ്പ പു​ലി​യം​കു​ളം ഞാ​ലി​മാ​ക്ക​ൽ ഹൗ​സി​ൽ രാ​ജീ​വ​നെയാ​ണ് (56) ത​ള്ളി​യി​ട്ട​ത്. സം​ഭ​വ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി ക​ള്ളു​ഷാ​പ്പി​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്യാ​ൻ വെ​ച്ചി​രു​ന്നു. ഇ​ത് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. സെ​യി​ൽ​സ്​​മാ​നാ​യ രാ​ജീ​വ് ഇ​തെ​ടു​ത്ത് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി അ​ക്ര​മം കാ​ട്ടി​യ​ത്.

അ​ശ്ലീ​ല ഭാ​ഷ​യി​ൽ തെ​റി​വി​ളി​ക്കു​ന്ന​തി​നി​ടെ രാ​ജീ​വ​ൻ ഭ​യ​ന്ന് ക​ള്ളുഷാ​പ്പി​ന​ക​ത്തേ​ക്ക് പോ​യ​പ്പോ​ൾ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ര​പ്പ നെ​ല്ലി​യ​റ​യി​ലെ സ​തീ​ശ് ബാ​ബു​വി​നെ​തി​രെ​യാ​ണ് കേ​സ്.

Tags:    
News Summary - Mobile is missing; Beating the salesman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.