കോടോം-ബേളൂരിലെ
കൃഷിയിടം കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ
Posted On
date_range Updated On
date_range കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടി കർഷകർ
കാഞ്ഞങ്ങാട്: കാട്ടുപന്നികളുടെ വിളയാട്ടം മൂലം പൊറുതിമുട്ടി കർഷകർ. കൃഷിയിടങ്ങളിൽ ഇവ വലിയ നാശനഷ്ടമാണ് വരുത്തുന്നത്. പുല്ലൂർ പെരിയ, കോടോം-ബേളൂർ ഗ്രാമപഞ്ചായത്തുകളിലാണ് കാട്ടുപന്നിശല്യം രൂക്ഷമായത്. മീങ്ങോത്ത്, കുമ്പള, എത്യക്കയ, കാട്ടിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാർ കാട്ടുപന്നിശല്യം കൊണ്ട് പൊറുതിമുട്ടി. കഴിഞ്ഞദിവസങ്ങളിൽ പ്രദേശത്തെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.
പരപ്പ, ബളാൽ ഭാഗങ്ങളിൽ നേരത്തെ കാട്ടുപന്നി ശല്യം വ്യാപകമായിരുന്നു. കോടോം-ബേളൂർ, പുല്ലൂർ-പെരിയ പഞ്ചായത്തുകളിൽ അടുത്തകാലത്താണ് ശല്യം രൂക്ഷമായത്. മാസങ്ങളോളമുള്ള അധ്വാനം ഒരു രാത്രിയിൽ നശിപ്പിക്കപ്പെടുന്നതിന്റെ ആവലാതിയിലാണ് കർഷകർ. അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.