എ.ടി.എമ്മുകൾ കാലി; നട്ടംതിരിഞ്ഞ് ഉപഭോക്താക്കൾ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ മിക്ക എ.ടി.എമ്മുകളി ലും കഴിഞ്ഞ ദിവസം രാവിലെ മുതൽ പണമില്ല. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയ മലയോര മേഖലയിൽ നിന്നുള്ളവരടക്കം ഇതുകാരണം ബുദ്ധിമുട്ടിലായി. കോളജ് പ്രവേശനം നടക്കുന്നതിനാൽ കുട്ടികളുമായി നഗരത്തിലെത്തി എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാനെത്തിയവർ നിരാശരായി മടങ്ങുകയായിരുന്നു. നഗരത്തിലെ യൂനിയൻ ബാങ്കി​െൻറ എ.ടി.എമ്മിൽ പണമെടുക്കാനെത്തിയ വയോധികൻ പണം ലഭിക്കാത്തതിനാൽ ബാങ്കധികൃതരെ സമീപിച്ചെങ്കിലും മറുപടി നിരാശയായിരുന്നു. ഇത്തരത്തിൽ ഏറെപേർ ബുദ്ധിമുട്ടി.



Tags:    
News Summary - ATMs empty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.