യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം

കാ​ഞ്ഞ​ങ്ങാ​ട്: യു​വ​തി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. കൊ​ന്ന​ക്കാ​ട് ത​ങ്ക​യം ക​റു​ക​യി​ൽ ഷാ​ജി​യു​ടെ ഭാ​ര്യ ബി​ന്ദു ഷാ​ജി​ക്ക് (41) നേ​രെ​യാ​ണ് വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ പ്ര​ശാ​ന്ത് എ​ന്ന ദീ​പു​വി​നെ​തി​രെ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് കൊ​ന്ന​ക്കാ​ടാ​ണ് സം​ഭ​വം. ര​ണ്ട് പ്ലാ​സ്റ്റി​ക് കുപ്പി​ക​ളി​ൽ പെ​ട്രോ​ളും തീ​പ്പെ​ട്ടി​യും ക​രു​തി യു​വ​തി​യു​ടെ അ​ടു​ക്ക​ലെ​ത്തു​ക​യും ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലു​മെ​ന്നു​പ​റ​ഞ്ഞ് പോ​ക്ക​റ്റി​ൽ​നി​ന്ന് തീ​പ്പെ​ട്ടി എ​ടു​ത്ത് ഉ​ര​ച്ച് ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.

യു​വ​തി പ്ര​തി​ക്ക് കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ചി​രു​ന്നു. പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങി​വെ​ച്ച​താ​ണ് വ​ധ​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

Tags:    
News Summary - An attempt was made to kill the young woman by pouring petrol on her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.