കുഞ്ഞിരാമൻ വൈദ്യർ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ആദരം ഏറ്റുവാങ്ങുന്നു (ഫയൽ ചിത്രം)
ചെറുവത്തൂർ: തോറ്റംപാട്ടിെൻറ ഈണവും മുഖത്തെഴുത്തിെൻറ ഭംഗിയും ചൊരിഞ്ഞ് തെയ്യം കലയുടെ പിന്നണിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത സാന്നിധ്യമായിരുന്ന കലാകാരനെയാണ് വി. കുഞ്ഞിരാമന്‍ വൈദ്യരുടെ മരണത്തിലൂടെ നഷ്ടമായത്.
കഴിഞ്ഞ ആറുപതിറ്റാണ്ട് കാലമായി തെയ്യാട്ടങ്ങളിലെ നിർബന്ധ ഘടകമാണ് ഈ കലാകാരൻ. മുഖത്തെഴുത്ത്, തോറ്റംപാട്ട്, വാദ്യം, ആടയാഭരണ നിര്‍മാണം തുടങ്ങിയ മേഖലകളിലെ പ്രാഗല്ഭ്യവും തെയ്യങ്ങളുടെയും ക്ഷേത്രങ്ങളുടെയും പുരാവൃത്തങ്ങളെക്കുറിച്ചുള്ള അവഗാഹവും വൈദ്യരെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കി.
പിലിക്കോട് വയലിലെ പ്രസിദ്ധ തെയ്യം കലാകാരന്‍ പരേതനായ കെ.വി. രാമന്‍ മണക്കാടെൻറയും കൊടക്കാട് വെള്ളച്ചാലിലെ പരേതയായ ഏഴോത്ത് പാറുവിെൻറയും മൂത്ത മകനായിട്ടാണ് ജനനം. 13ാം വയസ്സില്‍ അച്ഛെൻറ മുഖത്തെഴുതിക്കൊണ്ടാണ് കലാരംഗത്തേക്ക് ചുവടുവെച്ചത്.
തുടര്‍ന്നിങ്ങോട്ട് ഉത്തരമലബാറിലെ ചെറുതും വലുതുമായ മിക്ക കളിയാട്ടങ്ങളിലും കുഞ്ഞിരാമന്‍ വൈദ്യരുടെ കരസ്പര്‍ശമുണ്ടായിരുന്നു. പരേതനായ കണ്ണന്‍ പെരുവണ്ണാന്‍, അമ്മാവന്‍ നര്‍ത്തക രത്‌നം കണ്ണന്‍ പെരുവണ്ണാന്‍ എന്നിവരില്‍നിന്ന് ചെറുപ്പത്തിൽതന്നെ ബാലവൈദ്യം പഠിച്ചു.
കൂടാതെ തെയ്യങ്ങളുടെ തോറ്റംപാട്ടും മുഖത്തെഴുത്തും പരിശീലിച്ചു. 1982ല്‍ ഡല്‍ഹി ഏഷ്യാഡിെൻറ ഉദ്ഘാടനച്ചടങ്ങിലും കൊല്‍ക്കത്തയില്‍ നടന്ന ലോകോത്സവത്തിലും മുംബൈ, ബംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും 1987ലെ തിരുവനന്തപുരം നാഷനല്‍ ഗെയിംസിെൻറ ഉദ്ഘാടനച്ചടങ്ങിലും വൈദ്യരുടെ സംഘം തെയ്യം അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.