പള്ളിവളപ്പിലെ ചന്ദനമോഷണം; ഒരു പ്രതി കൂടി അറസ്​റ്റില്‍

കാസര്‍കോട്: പള്ളിവളപ്പിലെ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി വനംവകുപ്പ് അറസ്​റ്റ്​ ചെയ്തു. ബാവിക്കര പുതിയ വീട്ടിലെ എം.കെ. ബഷീറിനെയാണ് (43) കാസര്‍കോട് ഫോറസ്​റ്റ്​ റേഞ്ച് ഓഫിസര്‍ എന്‍. അനില്‍കുമാറി​െൻറ നേതൃത്വത്തില്‍ അറസ്​റ്റ്​ ചെയ്തത്.

ബാവിക്കര ജുമാമസ്ജിദ് വളപ്പിലുണ്ടായിരുന്ന 16 വര്‍ഷം പഴക്കമുള്ള ചന്ദനമരം മോഷ്​ടിച്ചുകടത്തിയെന്നാണ് കേസ്. കേസ്​​ അന്വേഷിക്കുന്നതിനിടയിൽ 18 കിലോയോളം വരുന്ന ചന്ദനത്തടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഈ കേസിൽ ബാവിക്കരയിലെ മുഹമ്മദ്കുഞ്ഞിയെ(60) നേരത്തെ പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.