അനുമോദിച്ചു

കാസർകോട്: കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് മാതൃകാപരമായി പ്രവർത്തിച്ച കെ.എം.സി.സി കമ്മിറ്റികളെ മുസ്​ലിം ലീഗ് ജില്ല കമ്മിറ്റി . ജില്ല പ്രസിഡൻറ് ടി.ഇ. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്​ദുറഹ്​മാൻ സ്വാഗതം പറഞ്ഞു. ദുബൈ കാസർകോട് ജില്ല കെ.എം.സി.സി കമ്മിറ്റിക്ക് എം.സി. ഖമറുദ്ദീൻ എം.എൽ.എയും ഖത്തർ കാസർകോട് ജില്ല കെ.എം.സി.സി കമ്മിറ്റിക്ക് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയും സൗദി കാസർകോട് ജില്ല കെ.എം.സി.സി കമ്മിറ്റിക്ക് ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ലയും അബൂദബി കാസർകോട് ജില്ല കെ.എം.സി.സി കമ്മിറ്റിക്ക് ജില്ല ജനറൽ സെക്രട്ടറി എ. അബ്​ദുറഹ്​മാനും ഷാർജ കാസർകോട് ജില്ല കെ.എം.സി.സി കമ്മിറ്റിക്ക് ജില്ല ട്രഷറർ കല്ലട്ര മാഹിൻ ഹാജിയും അൽഐൻ കാസർകോട് ജില്ല കെ.എം.സി.സി കമ്മിറ്റിക്ക് ജില്ല പ്രസിഡൻറ് ടി.ഇ. അബ്​ദുല്ലയും ഉപഹാരം വിതരണം ചെയ്തു. വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്​ദുൽ ഖാദർ, വി.കെ. ബാവ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള, എ.ജി.സി. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.