കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ നേതൃത്വം നൽകിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ
ചെറുവത്തൂർ: കോവിഡ് ബാധിച്ച് മരിച്ചയാൾക്ക് അന്ത്യവിശ്രമമൊരുക്കി പിലിക്കോട്ട് ഡി.വൈ.എഫ്.ഐ മാതൃക. ഡി.വൈ.എഫ്.ഐ പിലിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പിലിക്കോട് സ്വദേശിയുടെ മൃതദേഹം മട്ടലായിയിലെ പൊതുശ്മശാനത്തിൽ സംസ്കരിച്ചത്.
ബ്ലോക്ക് സെക്രട്ടറിയായ ടി. രാജേഷിനാണ്, പരിയാരത്ത് കോവിഡ് പോസിറ്റിവായി മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാൻ സഹായമഭ്യർഥിച്ചുള്ള ഫോൺ വിളിയെത്തിയത്.
ഉടൻ ബ്ലോക്ക് ജോ. സെക്രട്ടറി കെ. ശ്രീകുമാർ, ടി. രാജേഷ്, കെ.വി. വിപിൻ, ടി.ടി. അഭിജിത്ത്, അബിൻ പി. ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളജിലെത്തി മൃതദേഹം ഏറ്റുവാങ്ങി മട്ടലായി പൊതുശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് കുടുംബക്കാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.