കോവിഡ്: ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കി

ചെറുവത്തൂർ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ -കാസർകോട് ജില്ലാ അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കി. കണ്ണൂർ -കാസർക്കോട് ജില്ലാ അതിർത്തിയായ കാലിക്കടവിലാണ് പരിശോധനയും ബോധവത്ക്കരണവും ശക്തമാക്കിയത്.കാലിക്കടവ് പാലത്തിൻ്റെ ഇരുവശത്തുമാണ് പരിശോധന ശക്തമാക്കിയത്.

കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പയ്യന്നൂർ പൊലീസും, കാസർകോട് ജില്ലയിലേക്ക് പ്രവേശിക്കുന്നവർക്ക് ചന്തേര പൊലീസുമാണ് പരിശോധന നടത്തുന്നത്.

അകാരണമായി യാത്ര ചെയ്യുന്നവരെ തിരിച്ചയക്കുന്നുമുണ്ട്. എല്ലാവരുടേയും തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായി സഞ്ചരിക്കാനുള്ള അനുമതി നൽകുന്നത്.

പരിശോധന കർശനമാക്കിയതിനെ തുടർന്ന് വാഹനങ്ങൾ ദീർഘനേരം ഇവിടെ നിർത്തിയിടുകയും ചെയ്തു.കോവിഡ് നിയന്ത്രണ വിധേയമാകുന്നത് വരെ നിലവിലെ പരിശോധന കർശനമാക്കാനാണ് പൊലീസ് തീരുമാനം. 

Tags:    
News Summary - covid: Checks at the district border have been tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.