20 ദിവസം; 2022 രോഗികൾ

91 പേര്‍ക്കുകൂടി കോവിഡ് കാസർകോട്​: ആഗസ്​റ്റ്​ ഒന്നുമുതല്‍ 20 വരെയായി ജില്ലയിൽ 2022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനത്തി​ൻെറ ഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. ഈ 20 ദിവസങ്ങളില്‍ ജില്ലയില്‍ 1753 പേരാണ് രോഗവിമുക്തരായത്. വ്യാഴാഴ്ച ജില്ലയില്‍ 91 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 82 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേർ വിദേശത്തുനിന്നും ഏഴുപേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണെന്ന് ഡി.എം.ഒ ഡോ. എ.വി. രാംദാസ് അറിയിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിരീക്ഷണത്തിലുള്ളത് 4936 പേര്‍ വീടുകളില്‍ 3729 പേരും സ്ഥാപനങ്ങളില്‍ 1207 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4936 പേരാണ്. പുതുതായി 220 പേരെ കൂടി നിരീക്ഷണത്തിലാക്കി. പുതുതായി 909 സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു. 610 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 403 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 183 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സൻെററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സൻെററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍: കാസര്‍കോട് നഗരസഭയിലെ 35കാരി, ഉദുമ പഞ്ചായത്തിലെ 51കാരി, മുളിയാര്‍ പഞ്ചായത്തിലെ 38കാരി. സമ്പർക്കം: ചെമ്മനാട് പഞ്ചായത്തിലെ 50കാരന്‍, കാസര്‍കോട് നഗരസഭയിലെ 36, 28, വയസ്സുള്ള സ്ത്രീകള്‍, 46, 55, 32, 30, 43, 22, 25, വയസ്സുള്ള പുരുഷന്മാര്‍, രണ്ട്, നാല്, എട്ട് വയസ്സുള്ള കുട്ടികള്‍, മധൂര്‍ പഞ്ചായത്തിലെ 53, 25 വയസ്സുള്ള പുരുഷന്മാർ, എട്ടു വയസ്സുള്ള കുട്ടി, 29കാരി, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 48, 20 വയസ്സുള്ള പുരുഷന്മാർ, 85, 41, 57, 30, 40 വയസ്സുള്ള സ്ത്രീകള്‍, എട്ട്, 12 വയസ്സുള്ള കുട്ടികള്‍, കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30, 31, 25 വയസ്സുള്ള പുരുഷന്മാര്‍, മീഞ്ച പഞ്ചായത്തിലെ 11, എട്ട് വയസ്സുള്ള കുട്ടികള്‍, 38കാരി, കുമ്പഡാജെ പഞ്ചായത്തിലെ ഏഴു വയസ്സുള്ള കുട്ടി, 31കാരി, 35കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 49കാരന്‍, മംഗല്‍പാടി പഞ്ചായത്തിലെ 73കാരന്‍, ചെറുവത്തൂര്‍ പഞ്ചായത്തിലെ 68കാരന്‍, പുത്തിഗെ പഞ്ചായത്തിലെ 17 വയസ്സുള്ള കുട്ടി, തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ അഞ്ചു വയസ്സുള്ള കുട്ടി, നീലേശ്വരം നഗരസഭയിലെ 66 , 37, 37, 33, 29, 47, വയസ്സുള്ള പുരുഷന്മാര്‍, 32, 42 വയസ്സുള്ള സ്ത്രീകള്‍, കാഞ്ഞങ്ങാട് നഗരസഭയിലെ 46, 58, 57, 60, 28, 33, 21, 28, വയസ്സുള്ള സ്ത്രീകള്‍, 52, 37, 35, 31, 40, 36, 32 വയസ്സുള്ള പുരുഷന്മാര്‍, പള്ളിക്കര പഞ്ചായത്തിലെ 75 വയസ്സുള്ള സ്ത്രീ, മടിക്കൈ പഞ്ചായത്തിലെ 29, 38 വയസ്സുള്ള പുരുഷന്മാര്‍, പിലിക്കോട് പഞ്ചായത്തിലെ 37കാരന്‍, 61കാരി, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 29കാരി, ചെമ്മനാട് പഞ്ചായത്തിലെ 24, 39 വയസ്സുള്ള സ്ത്രീകള്‍, 68കാരന്‍, ഉദുമ പഞ്ചായത്തിലെ 19, 46 വയസ്സുള്ള സ്ത്രീകള്‍, 55കാരന്‍, കോടോം ബെളൂര്‍ പഞ്ചായത്തിലെ 35കാരന്‍. മറ്റ് ജില്ലകള്‍: കണ്ണൂര്‍ ജില്ലയിൽ കതിരൂരിലെ 24കാരന്‍, കണ്ണൂര്‍ കാങ്കോല്‍ ആലപ്പടമ്പിലെ 27കാരന്‍, തിരുവനന്തപുരം വെങ്ങാന്നൂരിലെ 32കാരന്‍, കോട്ടയം കൂരപ്പാറയിലെ 24കാരി. വിദേശം: നീലേശ്വരം നഗരസഭയിലെ 11കാരി, ഉദുമ പഞ്ചായത്തിലെ 18കാരന്‍. ഇതര സംസ്ഥാനം: കാഞ്ഞങ്ങാട് നഗരസഭയിലെ 33കാരന്‍ (ശ്രീനഗര്‍), 32കാരന്‍, 25കാരി (രണ്ടുപേരും വീരാജ്‌പേട്ട), മടിക്കൈ പഞ്ചായത്തിലെ 22കാരന്‍ (രാജസ്ഥാന്‍), നീലേശ്വരം നഗരസഭയിലെ 52കാരന്‍ (ബംഗളൂരു), ബദിയഡുക്ക പഞ്ചായത്തിലെ 22കാരി (മംഗളൂരു), കുമ്പള പഞ്ചായത്തിലെ 21കാരന്‍ (ബംഗളൂരു). 156 പേര്‍ക്ക് രോഗമുക്തി വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 156 പേര്‍ക്ക് രോഗം ഭേദമായി. തദ്ദേശ സ്വയംഭരണ കണക്ക്: തൃക്കരിപ്പൂര്‍ -നാല് പുല്ലൂര്‍ പെരിയ -ഒന്ന് കാഞ്ഞങ്ങാട് -നാല് ചെമ്മനാട് -11 പള്ളിക്കര -ഏഴ് മടിക്കൈ -മൂന്ന് വെസ്​റ്റ്​ എളേരി -ഒന്ന് ബദിയഡുക്ക -മൂന്ന് ചെറുവത്തൂര്‍ -എട്ട് കരിവെള്ളൂര്‍ -ഒന്ന് കുമ്പള -ഒന്ന് പുത്തിഗെ -രണ്ട് കാസര്‍കോട് -29 ബളാല്‍ -രണ്ട് കള്ളാര്‍ -ഒന്ന് മംഗല്‍പാടി -ഏഴ് മഞ്ചേശ്വരം -ഏഴ് മൊഗ്രാല്‍ പുത്തൂര്‍ -രണ്ട് കാറഡുക്ക -ഒന്ന് ഉദുമ -42 അജാനൂര്‍ -ഏഴ് ചെങ്കള -നാല് കിനാനൂര്‍ കരിന്തളം -രണ്ട് കോടോം ബേളൂര്‍ -നാല് മുളിയാര്‍ -ഒന്ന് പിലിക്കോട് -ഒന്ന്. ആരോഗ്യ സ്ഥാപനങ്ങളില്‍ കോവിഡ് പരിശോധന കാസർകോട്: ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങളിലും ആരോഗ്യ വകുപ്പ് കോവിഡ് പരിശോധന നടത്തി. ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ജില്ലയില്‍ ആകെയുള്ള 20 വൃദ്ധസദനങ്ങളില്‍ ജീവനക്കാരിലും അന്തേവാസികളിലുമായി 927 പേരിലാണ് ആൻറിജന്‍ പരിശോധന നടത്തിയത്. വൃദ്ധസദനങ്ങളില്‍ പ്രത്യേക നിരീക്ഷണവും പരിശോധനയും നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. 21 ദിവസത്തിനുശേഷം വീണ്ടും പരിശോധന നടത്തും. വൃദ്ധസദനങ്ങള്‍ക്കുവേണ്ടി ജില്ലയില്‍ പ്രത്യേക ടെലി മെഡിസിന്‍ സംവിധാനം ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.