ഐശ്വര്യ കേരള യാത്രയിൽ ഉദുമയിൽനിന്ന് 500 പേർ പങ്കെടുക്കും

ഉദുമ: രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക്​ പെരിയയിൽ നൽകുന്ന സ്വീകരണത്തിൽ ഉദുമയിൽ നിന്ന് 500 പേരെ പങ്കെടുപ്പിക്കാൻ ഉദുമ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു. നിയോജക മണ്ഡലം ചെയർമാൻ കല്ലട്ര അബ്​ദുൽഖാദർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.ബി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ്​ ബി. ബാലകൃഷ്ണൻ, കെ.വി. ഭക്തവത്സലൻ, പി. ഭാസ്കരൻ നായർ, എം.എച്ച്. മുഹമ്മദ്കുഞ്ഞി, വാസു മാങ്ങാട്, ബി. കൃഷ്ണൻ, ശ്രീധരൻ വയലിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.