മാസ്‌ക് ധരിക്കാത്ത 362 പേര്‍ക്കെതിരെ കേസ്

കാസർകോട്: മാസ്‌ക്​ ധരിക്കാത്തതിന് ബുധനാഴ്ച ജില്ലയില്‍ 362 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 18,170 ആയി. ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ബുധനാഴ്ച ഒമ്പതുപേരെ അറസ്​റ്റ്​ ചെയ്തു. കുമ്പള (1), ഹോസ്ദുര്‍ഗ് (1), ചന്തേര (1), ചിറ്റാരിക്കാല്‍ (1), രാജപുരം (1) എന്നീ സ്‌റ്റേഷനുകളിലായി അഞ്ച് കേസുകള്‍ രജിസ്​റ്റര്‍ ചെയ്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്​റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3348 ആയി. വിവിധ കേസുകളിലായി 4501 പേരെ അറസ്​റ്റ്​ ചെയ്തു. 1319 വാഹനങ്ങള്‍ കസ്​റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.