'ടിയേഴ്‌സ്' തങ്കയം 14ലേക്ക്

തൃക്കരിപ്പൂർ: പലിശരഹിത വായ്പ, സകാത്ത് സംഭരണ വിതരണം, രോഗികൾക്കുള്ള മരുന്നുവിതരണം തുടങ്ങിയ സേവനങ്ങൾ നടത്തുന്ന തങ്കയം എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി 'ടിയേഴ്​സ്' 13 വർഷം പിന്നിട്ടു. ഇക്കാലയളവിൽ ഒന്നരക്കോടി രൂപയുടെ സേവന പ്രവർത്തനം നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. പാതയോരത്ത് 13 വൃക്ഷത്തൈകൾ നട്ടായിരുന്നു ജനറൽബോഡി ആരംഭിച്ചത്. ചെയർമാൻ എൻജി. എം.ടി.പി. അബ്​ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. നൂറിലധികം പേർക്ക് രക്തദാനം നടത്തിയ പാലിയേറ്റിവ് വളൻറിയർ എൻ. മനോജിനെയും ഹോംകെയർ ക്യാപ്റ്റൻ അഹമ്മദ് മണിയനൊടിയെയും ആദരിച്ചു. എ.ജി.സി. ബഷീർ, ഹംസഹാജി പെരുമ്പ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. സി.കെ.പി. കുഞ്ഞബ്​ദുല്ല (ചെയർ), കെ.കെ. അബ്​ദുല്ല ഹാജി, കെ. മുഹമ്മദലി (വൈ.ചെയർ) സി. ഷൗക്കത്തലി (ജന.കൺ), സി. ദാവൂദ്, എം. അബ്​ദുൽ റഷീദ് (ജോ. കൺ), എം.ടി.പി. മുഹമ്മദ് കുഞ്ഞി (സകാത്ത് സെൽ കൺ), കെ.പി.സി. മുഹമ്മദ് കുഞ്ഞി (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.