മഞ്ചേശ്വരത്ത് 108 കിലോ കഞ്ചാവ് പിടികൂടി: പ്രതി വാൻ ഉപേക്ഷിച്ച്​ രക്ഷപ്പെട്ടു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട. പൊലീസിനെ വെട്ടിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. പ്രതി ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച ​ൈവകീട്ട്​ മൂന്ന്​ മണിയോടെ കർണാടക -കേരള അതിർത്തിയിലാണ് സംഭവം. കോവിഡ്​ ഡ്യൂട്ടിയിലുണ്ടായിരുന്ന മഞ്ചേശ്വരം പൊലീസ്, അതുവഴി വാഴക്കുലയുമായി വന്ന പിക്കപ് വാനിന്​ കൈകാണിച്ചെങ്കിലും നിർത്താതെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിക്കപ്പിനെ കുഞ്ചത്തൂർ, മഹാലിങ്കേശ്വര, ഗെരുക്കട്ടെ വഴി രണ്ടു കിലോമീറ്ററോളം പൊലീസ്​ പിന്തുടർന്നു. സന്നടുക്കയിൽ റോഡ് പണി നടക്കുന്നതിനാൽ വാനിന് മുന്നോട്ടു പോകാൻ സാധിച്ചില്ല. തുടർന്ന് ഡ്രൈവർ വാൻ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. കെ.എ 18 ബി 5486 നമ്പർ പിക്കപ് വാനാണ് ഉപേക്ഷിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ട്​ കിലോ തൂക്കം വരുന്ന 54 പെട്ടികൾ പഴക്കുലയുടെ അടിഭാഗത്തുനിന്ന്​ കണ്ടെടുക്കുകയായിരുന്നു. ഇതിന്​ 17 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം സി.ഐ അനൂബ്കുമാർ, എസ്.ഐ ബാലചന്ദ്രൻ, പൊലീസുകാരായ അഭിജിത്ത്, പ്രവീൻ, മനു എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.