നീലേശ്വരത്തെ 10 ബൂത്തുകളിൽ കാമറ സ്ഥാപിക്കാൻ ഉത്തരവ്

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ പത്ത് ബൂത്തുകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്താനും കാമറ സ്ഥാപിക്കാനും ഹൈകോടതി ഉത്തരവ്. യു.ഡി.എഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ച് ഹൈകോടതിയെ സമീപിച്ചത്. സി.പി.എമ്മി​ൻെറ സിറ്റിങ്​ വാർഡുകളായ ചിറപ്പുറം (5), പട്ടേന (6), സുവർണവല്ലി (7), വള്ളിക്കുന്ന് (10), കുഞ്ഞിപുളിക്കാൽ (13), കാര്യങ്കോട് (14), പേരോൽ (15), പള്ളിക്കര (17), കരുവാച്ചേരി (19), കോയാമ്പുറം (20) എന്നീ വാർഡുകളിലെ ബൂത്തുകളിലാണ് സുരക്ഷയൊരുക്കാൻ ആവശ്യപ്പെട്ടത്. സ്ഥാനാർഥികൾക്കും ഏജൻറിനും സുരക്ഷിതത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. സുരക്ഷയൊരുക്കാൻ സംസ്ഥാന ഇലക്​ഷൻ കമീഷൻ, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവരോട് ഹൈകോടതി നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.