Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2020 11:58 PM GMT Updated On
date_range 13 Dec 2020 11:58 PM GMTനീലേശ്വരത്തെ 10 ബൂത്തുകളിൽ കാമറ സ്ഥാപിക്കാൻ ഉത്തരവ്
text_fieldsbookmark_border
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ പത്ത് ബൂത്തുകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്താനും കാമറ സ്ഥാപിക്കാനും ഹൈകോടതി ഉത്തരവ്. യു.ഡി.എഫ് നീലേശ്വരം മുനിസിപ്പൽ കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ച് ഹൈകോടതിയെ സമീപിച്ചത്. സി.പി.എമ്മിൻെറ സിറ്റിങ് വാർഡുകളായ ചിറപ്പുറം (5), പട്ടേന (6), സുവർണവല്ലി (7), വള്ളിക്കുന്ന് (10), കുഞ്ഞിപുളിക്കാൽ (13), കാര്യങ്കോട് (14), പേരോൽ (15), പള്ളിക്കര (17), കരുവാച്ചേരി (19), കോയാമ്പുറം (20) എന്നീ വാർഡുകളിലെ ബൂത്തുകളിലാണ് സുരക്ഷയൊരുക്കാൻ ആവശ്യപ്പെട്ടത്. സ്ഥാനാർഥികൾക്കും ഏജൻറിനും സുരക്ഷിതത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. സുരക്ഷയൊരുക്കാൻ സംസ്ഥാന ഇലക്ഷൻ കമീഷൻ, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവരോട് ഹൈകോടതി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story