ജില്ലയിൽ 10 പാലങ്ങൾ നിർമാണത്തിൽ

കാസർകോട്​: ജില്ലയിൽ പുതിയ 10​ പാലങ്ങൾ നിർമാണത്തിൽ. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തോട്ടുകര പാലം, ഏണിച്ചാല്‍ പാലം, പെരുമ്പട്ട പാലം, പാലത്തറ പാലം, രാമന്‍ചിറ പാലം, പോത്തന്‍കണ്ടം പാലം, ഉദുമ മണ്ഡലത്തില്‍ മുല്ലച്ചേരി പാലം, പള്ളത്തൂര്‍ പാലം, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ തടിയന്‍ വളപ്പ് പാലം, കുമ്പളപ്പള്ളി പാലം എന്നീ 10 പാലങ്ങളാണ് നിർമാണത്തിലിരിക്കുന്നത്​. അഞ്ചു വര്‍ഷത്തിനിടെ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം 49,85,25,138 രൂപയുടെ നിർമാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ജില്ലയിലെ ഏറ്റവും നീളം കൂടിയ കോട്ടപ്പുറം പാലവും മലബാറിലെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലവും നാടിന് സമര്‍പ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച വിദ്യാഗിരി പാലം, കോട്ടപ്പുറം പാലം, പൈനിക്കര പാലം, കോരത്തിന്‍ കുണ്ട് പാലം, കണ്ണന്‍കൈ പാലം, മുല്ലച്ചേരി പാലം, ആയംകടവ് പാലം എന്നിവയുടെ നിർമാണം പൂര്‍ത്തീകരിച്ചു. ഇതില്‍ ഉദുമ മുല്ലച്ചേരി മൈലാട്ടി റോഡില്‍ മുല്ലച്ചേരി തോടിന് കുറുകെ മൂന്നു കോടി ചെലവിട്ട് നിര്‍മിച്ച മുല്ലച്ചേരി പാലം ഗതാഗതത്തിന് തുറന്നുനല്‍കി. പടന്ന പിലിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ബാലന്‍ പുഴക്ക്​ കുറുകെ നിര്‍മിക്കുന്ന തോട്ടുകര പാലവും ദേലംപാടി പഞ്ചായത്തിനെയും കര്‍ണാടകയിലെ ഈശ്വരമംഗലത്തെയും ബന്ധിപ്പിക്കുന്ന പള്ളത്തൂര്‍ പാലവും അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. പല്ലച്ചേരി പാലം നബാര്‍ഡി​ൻെറ സഹകരണത്തോടെയും തോട്ടുകര പാലം ബജറ്റില്‍ ഉള്‍പ്പെടുത്തിയുമാണ് നിര്‍മിച്ചത്. മറ്റു പാലങ്ങള്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിർമിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.