മഹാകവി കുട്ടമത്തി​‍െൻറ മൂകാംബിക കടാക്ഷമാലയുടെ ശബ്​ദഭാഷ്യമൊരുങ്ങി

മഹാകവി കുട്ടമത്തി​‍ൻെറ മൂകാംബിക കടാക്ഷമാലയുടെ ശബ്​ദഭാഷ്യമൊരുങ്ങി മഹാകവി കുട്ടമത്ത് രചിച്ച മൂകാംബിക കടാക്ഷമാലയുടെ ശബ്​ദഭാഷ്യമൊരുങ്ങി ചെറുവത്തൂർ: മൂകാംബിക സന്നിധിയിലെത്തി വർഷങ്ങളുടെ പ്രയത്നംകൊണ്ട് അക്ഷരമാല ക്രമത്തിൽ മഹാകവി കുട്ടമത്ത് രചിച്ച മൂകാംബിക കടാക്ഷമാലയുടെ ശബ്​ദഭാഷ്യമൊരുങ്ങി. അക്ഷരമാല പൂർത്തിയാക്കാൻ കഴിയാതെ 'ല' എന്ന അക്ഷരത്തിൽ എത്തിയപ്പോഴാണ് മഹാകവി ഈ ലോകത്തോട് വിടപറഞ്ഞത്. അതു​വരെയുള്ള ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഗാനരൂപം പുറത്തിറക്കാൻ മഹാകവി കുട്ടമത്തി​ൻെറ കുടുംബത്തിലെ കവിശിഷ്യനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പാണ് മുൻകൈയെടുത്തത്. കവി മൂകാംബികാദേവിയെ ഉപാസിച്ച് നടയിലിരുന്ന് എഴുതിയ പദ്യങ്ങൾക്ക്​ അക്ഷരമാല ക്രമത്തിൽ ശബ്​ദം നൽകിയപ്പോൾ ഏതാണ്ട് 45 മിനിറ്റ്​ ദൈർഘ്യമുണ്ട്. കവി കുടുംബത്തിലെ പിന്മുറക്കാരായ കവികൾ ചേർന്ന് പുസ്തക രൂപത്തിലാക്കിയ ആമുഖത്തിൽ കവി മൂകാംബിക സന്നിധിയിലേക്ക് നടന്നുപോയി നടയിൽ ഭജനമിരുന്നാണ് പദ്യമെഴുതിയതെന്ന് എഴുതിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ പി.സി. വിശ്വംഭരൻ പണിക്കരാണ് ശബ്​ദഭാഷ്യം നിർമിച്ചത്. സംഗീത സംവിധായകനും പൂരക്കളി പണിക്കരുമായ തൃക്കരിപ്പൂർ കക്കുന്നം പത്മനാഭനാണ് മഹാകവിയുടെ നാൽപതിലധികം വരുന്ന ശ്ലോകരൂപേണയുള്ള പദ്യങ്ങൾ ചിട്ടപ്പെടുത്തി ആലപിച്ചത്. ശ്രീരാഗം, രേവതി, മോഹനം തുടങ്ങിയ രാഗങ്ങളിലാണ് സംഗീതരൂപം നൽകിയത്. 'മൂകാംബിക കടാക്ഷമാല'യുടെ സീഡി പ്രകാശനം കുട്ടമത്ത് കുന്നിയൂർ ഹെറിറ്റേജ് സൻെററിൽ പി.സി.കെ. നമ്പ്യാർ നിർവഹിച്ചു. കക്കുന്നം പത്മനാഭൻ ആലാപനം നടത്തി. തുടർന്ന് നടന്ന പൂരക്കളി സെമിനാർ കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്​ടർ ഡോ. എ.എം. ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. പി.സി. വിശ്വംഭരൻ പണിക്കർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കക്കുന്നം പത്മനാഭനെ ആദരിച്ചു. ഡോ. എം.ടി. നാരായണൻ, എം. അപ്പു പണിക്കർ, എം. കുഞ്ഞികൃഷ്ണൻ പണിക്കർ, പി.ടി. മോഹനൻ പണിക്കർ, വിജയകുമാർ മുല്ലേരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. വൈ.എം.സി. സുകുമാരക്കുറുപ്പ്, പി.കെ. സുകുമാരക്കുറുപ്പ് എന്നിവർ സംസാരിച്ചു. പടം..chr mookambika kadakshamala.jpg മൂകാംബിക കടാക്ഷമാലയുടെ സീഡി പ്രകാശനം കുട്ടമത്ത് കുന്നിയൂർ ഹെറിറ്റേജ് സൻെററിൽ പി.സി.കെ. നമ്പ്യാർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.