മികച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി പുരസ്കാരം ജി. രതികുമാറിന്

കാസർകോട്: ജില്ലകളിൽ കോൺഗ്രസ് സംഘടന ചാർജ് വഹിക്കുന്ന ജനറൽ സെക്രട്ടറിമാരിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കായി കെ.പി.സി.സി ഏർപ്പെടുത്തിയ പുരസ്കാരം കാസർകോട് ജില്ലയുടെ ചാർജ് വഹിക്കുന്ന ജി. രതികുമാറിനു ലഭിച്ചു. അനുമോദന യോഗത്തിൽ ജി. രതികുമാറിന്‌ ഏറ്റവും നല്ല പ്രവർത്തനത്തിനുള്ള എ.ഐ.സി.സിയുടെ ഉപഹാരം ജനറൽ സെക്രട്ടറി താരിഖ് അൻവർ കൈമാറി. മൂന്നു വർഷം മുമ്പ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസിഡൻറായ സമയത്താണ് രതികുമാർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ സംഘടന ചുമതല വഹിക്കുന്ന സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയത്തിന് മുഖ്യ പങ്കുവഹിച്ച രതി കുമാറിനെ പ്രവർത്തന മികവി​‍ൻെറ അടിസ്ഥാനത്തിൽ പിന്നീട് ജനറൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. കേരളത്തിലെ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരിൽ പ്രവർത്തന രംഗത്ത് രതികുമാർ നടത്തുന്ന മികവിനെ നേതാക്കൾ പ്രശംസിച്ചു. യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, ഐവാൻ ഡിസൂസ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, കെ.പി.സി.സി ഭാരവാഹികളായ പി.സി. വിഷ്ണുനാഥ്, കെ.പി. അനിൽകുമാർ, ഡി.സി.സി പ്രസിഡൻറുമാരായ വി.കെ. ശ്രീകണ്ഠൻ എം.പി, സതീശൻ പാച്ചേനി, ഹക്കീം കുന്നിൽ എന്നിവർ സംസാരിച്ചു. പടം ksd congress: എ.ഐ.സി.സിയുടെ ഉപഹാരം കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാറിന്‌ ജനറൽ സെക്രട്ടറി താരിഖ് അൻവർ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.